കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടങ്ങിയിരിക്കുന്നു. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറിക്ക് ഇഡി കത്തുനല്‍കിയിരിക്കുന്നു. കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ-മൊബിലിറ്റി തുടങ്ങി സര്‍ക്കാരിന്റെ നാലു വന്‍ പദ്ധതികളെ പറ്റിയാണ് അന്വേഷിക്കുന്നത്. ഈ പദ്ധതികളുടെ മറവില്‍ വന്‍ തുക കമ്മിഷന്‍ ലഭിച്ചുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഇതില്‍ മറ്റു ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നതാണ്.

പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണു തേടിയിരിക്കുന്നത്. ശിവശങ്കര്‍ ഇടപെട്ട ലൈഫ്മിഷന്‍ പദ്ധതിയുടെ വിവരങ്ങളും ഇഡി തേടിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു കോടിയുടെ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നത്. ശിവശങ്കറിന്റെ സ്വത്തുവിവരങ്ങളും ഇഡി ശേഖരിക്കുകയാണ്.