 വിവാദം എറണാകുളം മെഡി.കോളേജില്‍

 നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതും നഴ്സുമാരുടെ വീഴ്ചയും മൂലം കൊവിഡ് രോഗികള്‍ മരിച്ചിട്ടുണ്ടെന്ന ശബ്ദരേഖ വിവാദമായതോടെ എറണാകുളം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയോഗിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജും അന്വേഷണം ആരംഭിച്ചു.

ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കില്‍ നിന്ന് മാറിക്കിടന്നതു മൂലം മരിച്ചെന്നാണ് നഴ്സിംഗ് ഓഫീസര്‍ ജലജാദേവി നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നല്‍കിയ ശബ്ദസന്ദേശത്തില്‍ പറഞ്ഞത്.

നഴ്സുമാരുടെ വീഴ്ചമൂലം മറ്റു ചിലരും മരിച്ചെങ്കിലും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നടപടി ഒഴിവായെന്നും പറയുന്നുണ്ട്.

കേന്ദ്ര സംഘത്തിന്റെ ആശുപത്രി സന്ദര്‍ശനം സംബന്ധിച്ച സൂപ്രണ്ടിന്റെ യോഗവിവരങ്ങള്‍ അറിയിച്ചായിരുന്നു ശബ്ദസന്ദേശം.

വെളിപ്പെടുത്തലിന് പിന്നാലെ ജലജാദേവിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയതായി സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍ പറഞ്ഞു.

മ​ര​ണം​ ​ജൂലായി​ല്‍
ഗ​ള്‍​ഫി​ല്‍​ ​നി​ന്നെ​ത്തി​യ​ ​ഹാ​രി​സ് ​ജൂലായ് ​ 20 ​നാ​ണ് ​മ​രി​ച്ച​ത്.​ ​അ​ന്നു​ത​ന്നെ​ ​പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്നും​ ​ഇ​നി​ ​നി​യ​മ​ന​ട​പ​ടി​ക​ള്‍​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ബ​ന്ധു​ക്ക​ള്‍​ ​അ​റി​യി​ച്ചു.​ ​മ​രി​ക്കു​ന്ന​തി​ന് ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​ര്‍​ ​മു​മ്ബും​ ​ഭാ​ര്യ​യു​മാ​യി​ ​വീ​ഡി​യോ​കാ​ളി​ല്‍​ ​സം​സാ​രി​ച്ചി​രു​ന്നു.
എ​ഴു​പ​തി​നാ​യി​രം​ ​രൂ​പ​ ​വി​ല​യു​ള്ള​ ​ബൈ​പാ​പ്പ് ​എ​ന്ന​ ​ഉ​പ​ക​ര​ണം​ ​വാ​ങ്ങി​പ്പി​ച്ചു.​ ​പ​രാ​തി​പെ​ട്ട​പ്പോ​ഴാ​ണ് ​ആ​ശു​പ​ത്രി​ ​വി​ക​സ​ന​സ​മി​തി​ ​ഇ​തി​ന്റെ​ ​തു​ക​ ​തി​രി​കെ​ ​ന​ല്‍​കി​യ​തെ​ന്ന് ​വീ​ട്ടു​കാ​ര്‍​ ​പ​റ​ഞ്ഞു.

ശബ്ദസന്ദേശത്തില്‍ നിന്ന്

‘….ഓക്സിജന്‍ പോകുന്ന രോഗികളുടെ മാസ്കുകള്‍ കൃത്യമായാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കണം. പല രോഗികളുടെയും മാസ്കുകള്‍ മാറിക്കിടക്കുകയായിരിക്കും. പരിശോധനയ്ക്ക് കയറിയ ഡോക്ടര്‍മാരില്‍ ആരോ കണ്ടിട്ട് റിപ്പോര്‍ട്ട് ചെയ്തതാണ്. ശരിക്കും മൂക്കിന്റെ അടുത്തു തന്നെയായിരിക്കില്ല. മാറിക്കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്.

അങ്ങനെ വീഴ്ച വന്നിട്ടുണ്ട്. പല രോഗികളും മരിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ, നമ്മുടെ ഭാഗത്തു നിന്നു ചെറിയ വീഴ്ചകള്‍ കൊണ്ടും പല രോഗികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനൊരു വീഴ്ച വരാതെയിരിക്കണം. എന്തെങ്കിലും കഷ്ടകാലത്തിന് പിടിച്ചുപോയാല്‍ ആകെ പ്രശ്നമാകും. ഹാരിസ് എന്നൊരു പേഷ്യന്റ് ശരിക്കും വെന്റിലേറ്റര്‍ ട്യൂബിംഗ്സ് മാറിക്കിടന്നിട്ട് മരിച്ചതാണ്. വാര്‍ഡിലേക്ക് മാറ്റാന്‍ പറ്റുന്ന സ്ഥിതിയിലായ പേഷ്യന്റാണ്. മരിച്ചപ്പോള്‍ അവരുടെ ആള്‍ക്കാര്‍ പരാതി പറയുകയൊക്കെ ചെയ്തതാണ്. ഡോക്ടര്‍മാര്‍ നമ്മളെ പ്രൊട്ടക്‌ട് ചെയ്യാന്‍ വേണ്ടി കാര്യങ്ങളൊന്നും പുറത്തുവിടാതിരുന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അത് വലിയ വിഷയമായി മാറിയേനെ”.

കൊ​വി​ഡും​ ​ഓ​ക്‌​സി​ജ​നും

കൊ​വി​ഡ് ​ബാ​ധി​ച്ചാ​ല്‍​ ​ശ്വാ​സ​കോ​ശ​ത്തി​ല്‍​ ​ശ്വ​സ​ന​പ്ര​ക്രി​യ​യെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ആ​ല്‍​വി​യോ​ള​യെ​ ​ത​ക​രാ​റി​ലാ​ക്കും.​ ​ഓ​ക്‌​സി​ജ​ന്‍​ ​വ​ലി​ച്ചെ​ടു​ത്ത് ​കാ​ര്‍​ബ​ണ്‍​ഡൈ​ ​ഓ​ക്‌​സൈ​ഡ് ​പു​റ​ത്തു​വി​ടാ​നു​ള്ള​ ​ശേ​ഷി​ ​ന​ഷ്ട​പ്പെ​ടും.​ ​ഈ​ഘ​ട്ട​ത്തി​ലാ​ണ് ​ഓ​ക്സി​ജ​ന്‍​ ​ന​ല്‍​കേ​ണ്ടി​വ​രു​ന്ന​ത്.
കൊ​വി​ഡി​ന്റെ​ ​പ്ര​ത്യേ​ക​ത​ ​കാ​ര​ണം​ ​ഓ​ക്‌​സി​ജ​ന്‍​ ​കു​റ​ഞ്ഞു​ ​തു​ട​ങ്ങി​യാ​ല്‍​ ​ല​ക്ഷ​ണ​ങ്ങ​ള്‍​ ​പ്ര​ക​ട​മാ​കി​ല്ല.​ ​ആ​രോ​ഗ്യ​വാ​നാ​യ​ ​വ്യ​ക്തി​പോ​ലും​ ​പെ​ട്ടെ​ന്ന് ​അ​തീ​വ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വാം.​ ​ഹാ​പ്പി​ ​ഹൈ​പ്പോ​ക്‌​സി​യ​ ​എ​ന്നാ​ണ് ​ഇ​തി​നെ​ ​പ​റ​യു​ന്ന​ത്.​ ​രോ​ഗം​ബാ​ധി​ച്ച​യാ​ള്‍​ ​ആ​രോ​ഗ്യം​ ​വീ​ണ്ടെ​ടു​ത്താ​ലും​ ​പൂ​ര്‍​ണ​മാ​യും​ ​രോ​ഗ​മു​ക്ത​ന​ല്ലെ​ങ്കി​ല്‍​ ​ഹാ​പ്പി​ ​ഹൈ​പ്പോ​ക്സി​യ​ ​സം​ഭ​വി​ക്കാം.

വെ​ന്റി​ലേ​റ്റര്‍

•​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍​ക്ക് ​ഓ​ക്സി​ജ​ന്‍​ ​ന​ല്‍​കി​ ​ജീ​വ​ന്‍​ ​നി​ല​നി​റു​ത്താ​നു​ള്ള​ ​കൃ​ത്രി​മ​ ​ശ്വാ​സോ​ച്ഛ്വാ​സ​ ​സം​വി​ധാ​നം.​ ​ഇ​ന്‍​വേ​സീ​വ് ​വെ​ന്റി​ലേ​ഷ​ന്‍​ ​രീ​തി​യി​ല്‍​ ​വാ​യി​ലൂ​ടെ​യോ​ ​തൊ​ണ്ട​യി​ല്‍​ ​ചെ​റി​യ​ ​മു​റി​വു​ണ്ടാ​ക്കി​യോ​ ​ഓ​ക്സി​ജ​ന്‍​ ​ട്യൂ​ബ് ​ശ്വാ​സ​നാ​ളി​യി​ലേ​ക്ക് ​ക​യ​റ്റി​ ​വെ​ന്റി​ലേ​റ്റ​റു​മാ​യി​ ​ഘ​ടി​പ്പി​ക്കും.

•​ ​നോ​ണ്‍​ ​ഇ​ന്‍​വേ​സീ​വ് ​രീ​തി​യി​ല്‍​ ​മു​ഖ​ത്ത് ​പ്ര​ത്യേ​ക​ത​രം​ ​മാ​സ്ക് ​വ​ച്ച്‌ ​മ​ര്‍​ദ്ദം​ ​ഉ​യ​ര്‍​ത്തി​ ​യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​ ​ഓ​ക്സി​ജ​ന്‍​ ​ന​ല്‍​കാം.​ ​ബൈ​ ​പാ​പ്പ് ​സം​വി​ധാ​നം​ ​ഇ​തി​നാ​ണ് ​ഉ​പ​യോ​ഗി​ക്കു​ക.

•​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ന് ​മാ​സ്ക് ​വ​ച്ച്‌ ​ഓ​ക്സി​ജ​ന്‍​ ​ന​ല്‍​കു​ന്ന​ ​രീ​തി​യാ​ണ് ​ഓ​ക്സി​ജ​ന്‍​ ​തെ​റാ​പ്പി.​ ​രോ​ഗി​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ക​ണ​മെ​ന്നി​ല്ല.

ഡോ.​അ​നി​ല്‍​കു​മാ​ര്‍​ ​പി.
എ​ച്ച്‌.​ഒ.​ഡി,​ ​അ​ന​സ്ത്യേ​ഷ്യ
എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ്