ഏ​പ്രി​ല്‍ നാ​ലി​ന് സംസ്ഥാനത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം അവസാനിപ്പിക്കണമെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അറിയിച്ചു. ഏപ്രില്‍ നാലിന് വൈകുന്നേരം ഏഴ് മണിക്ക പ്രചാരണം അവസാനിപ്പിക്കാന്‍ ആണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സംസ്ഥാനത്തെ മാ​വോ​യി​സ്റ്റ് ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ വൈ​കി​ട്ട് ആ​റിന് പ്രചാരണം അവസാനിപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്. (ഒ​ന്‍​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആണ് ഇത്തവണ മാ​വോ​യി​സ്റ്റ് ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ഉള്ളത്.

പൊ​തു​യോ​ഗ​ങ്ങ​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍, രാ​ഷ്ട്രീ​യ ആ​ഭി​മു​ഖ്യ​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ള്‍ എന്നിവ
പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം നടത്താന്‍ പാടുള്ളതല്ല. കൂടാതെ ടെ​ലി​വി​ഷ​നി​ലും രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​ത്. ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ര​ണ്ടും കൂ​ടി​യോ ഇ​തു ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കും.