തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖ കൊമ്ബന്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്ബന്മാരില്‍ മുന്‍നിരയിലായിരുന്നു വലിയ കേശവന്‍. ഗുരുവായൂരപ്പന്റെ തിടമ്ബേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്നു വലിയ കേശവന്‍.

തിങ്കഴാഴ്ച രാവിലെ പതിനൊന്നരോടെയാണ് വലിയ കേശവന്‍ ചരിഞ്ഞത്. രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. രണ്ട് മാസമായി വലിയ കേശവന്‍ അവശനിലയിലുമായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാര്‍ 2000 മെയ് ഒമ്ബതിനാണ് വലിയ കേശവനെ നടയ്ക്കിരുത്തിയത്.