ഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിന്‍ ( കൊവാക്‌സിന്‍) പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഭാരത് ബയോടെക്. വാക്‌സിന്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ പുറത്തിറക്കാനാണ് ഭാരത് ബയോടെകിന്റെ ലക്ഷ്യം. മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കമ്പനി വേഗത്തിലാക്കിയിരിക്കുന്നത്.

അനുമതിഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. വാക്‌സിന്‍ വിപണിയില്‍ എത്തിക്കണമെങ്കില്‍ ഇന്ത്യന്‍ റെഗുലേറ്ററി അതോറിറ്റിയുടെ  ആവശ്യമാണ്. അനുമതിയ്ക്കായി ഉടന്‍ ഭാരത് ബയോടെക് അതോറിറ്റിയെ സമീപിക്കുമെന്നാണ് സൂചനകള്‍. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കും.

2021 ല്‍ കൊവാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരത് ബയോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് പറഞ്ഞു. അധികൃതരുടെ അനുമതി ലഭിച്ചാല്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വാക്‌സിന്‍ പുറത്തിറക്കും. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.