തിരുവനന്തപുരം: മുഖ്യമന്ത്രി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് സംസ്ഥാനത്തിന് ഏറെ അപമാനമാണെന്ന് മുന്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആണ് അദ്ദേഹം ആരോപണ വിധേയനായി നില്‍ക്കുന്നതെന്നും അതിനാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയ നിവാരണത്തിന് അവസരം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷല്‍ അന്വേഷണം നടത്താനുള്ള തീരുമാനം കേസില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും സല്മാന് ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.