ആങ്കറേജ് : അമേരിക്കയിലെ അലാസ്കയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലം അധികൃതര്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല. മരിച്ചവരുടെ കുടുംബത്തെ പോലും വിവരം അറിയിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു.