ഹോളിവുഡ് താരം ഷോണ്‍ കോണറി ഇനി ഓര്‍മ്മകളില്‍. ജെയിംസ് ബോണ്ട്‌ പരമ്പരയിലൂടെ ശ്രദ്ധ നേടിയ ഷോണ്‍ കോണറി ആദ്യ ജെയിംസ് ബോണ്ട്‌ സിനിമകളിലെ നായകനായിരുന്നു. 1988 ല്‍ ‘ദ് അണ്‍ടച്ചബ്ള്‍സ്’ എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര്‍ കരസ്ഥമാക്കിയിരുന്നു. ജെയിംസ് ബോണ്ട്‌ കഥാപാത്രങ്ങളായി വന്ന നടന്മാരില്‍ ഏറ്റവും മികച്ചതെന്ന് പല സര്‍വേകളിലും തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഷോണ്‍ കോണറി. ഓസ്‌കാറിന്‌ പുറമെ നിരവധി രാജ്യാന്തരപുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.