ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

സമ്ബൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിനില്ല. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കാകട്ടെ, മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ അപേക്ഷിച്ചു വിപുലമായ അധികാരങ്ങളുണ്ടുതാനും. 2013ല്‍ ആദ്യം അധികാരത്തില്‍ വന്നതു മുതല്‍ ഡല്‍ഹിക്ക് സമ്ബൂര്‍ണ സംസ്ഥാന പദവിക്കു വേണ്ടി വാദിക്കുന്ന എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്ത തിരിച്ചടിയാണ് നിയമം. നിയമം നിലവില്‍ വരുന്നതോടെ ലഫ്.ഗവര്‍ണറുടെ അനുമതിയോടെ മാത്രമെ സര്‍ക്കാരിനു കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കൂ.

എന്നാല്‍ നിയമം ഒരിക്കലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷക സമരം പോലെ വന്‍ പ്രതിഷേധമുണ്ടാകുമെന്നും എഎപി പ്രതികരിച്ചു. കര്‍ഷക സമരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പിന്തുണച്ചതിനു പിന്നാലെയാണ് തലസ്ഥാനമേഖല (ഭേദഗതി) ബില്ലുമായി മുന്‍പോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. നിയമം ഒരിക്കലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷക സമരം പോലെ വന്‍ പ്രതിഷേധമുണ്ടാകുമെന്നും എഎപി പ്രതികരിച്ചു. കര്‍ഷക സമരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പിന്തുണച്ചതിനു പിന്നാലെയാണ് തലസ്ഥാനമേഖല (ഭേദഗതി) ബില്ലുമായി മുന്‍പോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന.