വാരണാസി; ആകാശത്തുവെച്ച്‌ വിമാനത്തിന്റെ അടിയന്തരവാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. വാരാണസിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാടകീയസംഭവം അരങ്ങേറിയത്. ഗൗരവ് എന്നയാളാണ് പറന്നുപൊങ്ങിയ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.

വിമാനം പറന്നുയര്‍ന്നശേഷം ഗൗരവ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും വിമാനത്തിന്റെ അടിയന്തരവാതിലിനരികെയെത്തി അത്‌ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട ജീവനക്കാരി യാത്രക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തി. വിമാനം വാരാണസി വിമാനത്താവളത്തില്‍ ഇറങ്ങി ഇയാളെ സി.ഐ.എസ്.എഫിനും തുടര്‍ന്ന് പ്രാദേശിക പോലീസിനും കൈമാറിയെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ വിമാനത്തില്‍ 89 യാത്രക്കാരുണ്ടായിരുന്നു.