കഴിഞ്ഞ ഇലക്ഷനില്‍ അട്ടിമറി വിജയം നേടിയ വീണയ്ക്കു ഈക്കുറി അടിപതറുന്നതായി റിപ്പോര്‍ട്ടുകള്‍. ശിവദാസന്‍ നായര്‍ എന്ന നേതാവിലുപരി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതു ജീവന് മരണ പോരാട്ടമാണെന്ന് പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഈ ഇലക്ഷനിലെ ഒരു വലിയ പ്രത്യേകതയാണ്. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികളും ബൂത്തു കമ്മിറ്റികളും നിരീക്ഷിക്കുന്നതിനായി ഒരു നിരിക്ഷണ ഏജന്‍സിയെ നിയോഗിച്ചതായി ഹൈകമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. രണ്ടു മണ്ഡലം കമ്മിറ്റികളും 23 ബൂത്തു കമ്മിറ്റികളും ഇതിനോടകം ഹൈക്കമാണ്ടിന്റെ റഡാറില്‍ ഉള്ളതായാണ് വിവരം.
തരിഖ് അന്‍വര്‍ ഇതിനായി 15 അംഗ ടീമിനെ ചുമതലപെടുത്തിയതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആറന്മുളയില് ഏറ്റവും അനുകൂലമായി ഉള്ള ഇപ്പോഴത്തെ അവസരം വിനിയോഗിക്കാതെ വിഘടന പ്രവര്‍ത്തനം നടത്തുന്നവര്‍ ഈ പാര്‍ട്ടിയില്‍ കാണില്ലെന്നു ഇതിനോടകം ഹൈക്കന്മാന്ഡ് വ്യക്തമാക്കിയിട്ടുണ്ട്.
മോഹന്‍രാജ് അടക്കം മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി കൈകോര്‍ക്കുമ്പോള്‍ അതിനെതിരായി വിമത പ്രവര്‍ത്തനം നടത്തുന്ന ചുരുക്കം ചില മണ്ഡലം പ്രസിഡന്റുമാരും ബൂത്ത് പ്രസിഡന്റുമാരും ഉണ്ടെന്നിരിക്കെ അങ്ങനെ ഉള്ളവര്‍ ഇതു തുടര്‍ന്നാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഏറെകുറേ ഉറപ്പായിട്ടുണ്ട്.
വളരെ പ്രൊഫഷണല്‍ ആയി വര്‍ക്ക് ചെയ്യുന്ന മുംബൈ ആസ്ഥാനമായ ഏജന്‍സി ആണ് ഈ അന്വേഷണം ബൂത്തു തലത്തില്‍ നടത്തുന്നത്. ഈ ഇലക്ഷനിലെ 140 മണ്ഡലങ്ങളിലെയും ഏറ്റവും നല്ല ബൂത്ത്, മണ്ഡലം പ്രസിഡന്റുമാരെ ഡല്‍ഹിക്ക് വിളിപ്പിക്കാനുള്ള നിര്‍ദ്ദേശവും രാഹുല്‍ ഗാന്ധി കെപിസിസി യെ അറിയിച്ചതായി സൂചന ലഭിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ശിവദാസന്‍ നായര്‍ ആറന്മുളയില് ജയിച്ചില്ലെങ്കില്‍ റിബലായി പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുമെന്ന് സേവ് ആറന്മുള എന്ന കോണ്‍ഗ്രസ് കൂട്ടായ്മാ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.
ശിവദാസന്‍ നായര്‍ യുഡിഫ് എംഎല്‍എ ആയി വന്നാല്‍ പത്തനംതിട്ടായെ പ്രതിനിധീകരിച്ചു ഉള്ള മന്ത്രിയായിരിക്കുമെന്ന് ഇതിനോടകം എല്ലാ കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും വന്‍ ആവേശത്തിലാണ് മുന്നേറുന്നത്.