ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയന്‍ ആക്കിയേക്കും .ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു .

നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു .വെള്ളിയാഴ്ച സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശനിയാഴ്ച്ച എയിംസിലേക്ക് മാറ്റിയിരുന്നു.