പൂഞ്ഞാറില്‍ എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ച് കയറ്റിയെന്ന ആരോപണങ്ങള്‍ സാമാന്യം യുക്തിയുള്ളവര്‍ നടത്തുന്നതല്ലെന്ന് പിസി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ്.
എല്‍ഡിഎഫിന്റെ വാഹന വ്യൂഹത്തിന് നേരെ ഞാന്‍ വണ്ടിയിച്ച് കയറ്റി എന്ന് പറയുമ്ബോള്‍ അപ്പോള്‍ പ്രതികരിക്കാതെ ഇവരൊക്കെ മാങ്ങാ പറിക്കാന്‍ പോയിരുന്നോയെന്ന് ഷോണ്‍ ജോര്‍ജ് ചോദിച്ചു. സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയ ശേഷം പ്രതികരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്.
ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം:
‘മദ്യപിച്ച് ലക്ക് കെട്ട് എന്റെ വണ്ടിയില്‍ ചെന്നിടിച്ച് ഞാന്‍ തന്നെ എടുത്ത് ആശുപത്രിയില്‍ കേറ്റിവിട്ട് ആളുകളെ ആശുപത്രിയില്‍ കൊണ്ട് പോയി ചെറിയ മുറിവുള്ള ആളുകളെ വലിയ പഞ്ഞികെട്ട് കെട്ടണമെന്ന് പറഞ്ഞ് ഈ നാട്ടിലെ ആളുകളെ മുഴുവന്‍ മൂപ്പിച്ച് വര്‍ഗീയ പ്രശ്നങ്ങളും മൂപ്പിച്ച് ഈരാറ്റുപേട്ടയിലെ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്.
സാമാന്യം മര്യാദ വേണ്ടേ. സാമാന്യം ചിന്താഗതി വേണ്ടെ. അവര്‍ രണ്ട് പേരും അയ്യര്‍ കൂസായിരുന്നു. എന്റെ വണ്ടീടെ മേല്‍ വന്ന് കേറുവായിരുന്നു. അവിടെ നൂറ് കണത്തിനാളുകള് ഉണ്ടായിരുന്നു. അവരൊന്നും ഒന്നും പറഞ്ഞിട്ടില്ല. ഇവന്മാര് പറഞ്ഞ് പറയിപ്പിച്ചതാണോയെന്നറിയില്ല.
പര്യടനമൊക്കെ കഴിഞ്ഞ് അടിച്ച് പൂക്കുറ്റിയായി വന്നിട്ട് വൃത്തിക്കേട് പ്രചരിക്കുന്നു. എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നു. വണ്ടിച്ച് ഓടിച്ചയാളാണെന്ന് കരുതി മറ്റൊരാളുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നു. എന്താ ഈ നാട്ടില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പാവുമ്ബോള് ഒരാള്‍ പരാജയപ്പെടും. പരാജയം അടുക്കുമ്ബോള്‍ വിഭ്രാന്തി പാടില്ല.
എല്‍ഡിഎഫിന്റെ വാഹന വ്യൂഹത്തിന് നേരെ ഞാന്‍ വണ്ടിയിച്ച് കയറ്റി എന്ന് പറയുമ്ബോള്‍ അപ്പോള്‍ പ്രതികരിക്കാതെ ഇവരൊക്കെ എവിടെ പോയി. മാങ്ങാ പറിക്കാന്‍ പോയിരുന്നോ. സാമാന്യം യുക്തി വേണ്ടെ.
ഇതൊക്കെ ചീപ്പാണ്. ഈ നാടകം ചീപ്പാണ്. സെബാസ്റ്റ്യന്‍ കൊളത്തിങ്കല്‍ കോളെജില്‍ കളിച്ച രാഷ്ട്രീയം ഇവിടെ പൂഞ്ഞാറില്‍ ചെലവാവില്ല. എന്റേല് തെളിവുണ്ട്. നിങ്ങള്‍ സൂക്ഷിച്ചോ. അടുത്ത വയ്യാവേലി പിടിച്ചതാണെന്ന് മാത്രം കരുതിയാല്‍ മതി.’ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടയിലേക്ക് ഷോണ്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആരോപണം.