തി​രു​വ​ന​ന്ത​പു​രം: 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ന്ന ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ദി​വ​സം ര​ണ്ട​ര ല​ക്ഷം പേ​ര്‍​ക്കു വീ​തം വാ​ക്സി​ന്‍ ന​ല്‍​കി 45 ദി​വ​സം കൊ​ണ്ടു ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ തീ​രു​മാ​നം. ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നാ​യി കൂ​ടു​ത​ല്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കും. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ആ​ദ്യ ഡോ​സാ​യി എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍ ആ​ദ്യ ഡോ​സ് എ​ടു​ത്ത് ക​ഴി​ഞ്ഞ് 42 ദി​വ​സം മു​ത​ല്‍ 56 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാം ഡോ​സ് എ​ടു​ക്ക​ണം. കോ​വാ​ക്സി​ന്‍ ആ​ദ്യ ഡോ​സാ​യി എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍ ആ​ദ്യ​ഡോ​സ് എ​ടു​ത്ത് 28 ദി​വ​സം ക​ഴി​ഞ്ഞ് 42 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്ക​ണം. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​വാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ഭ്യ​ര്‍​ഥി​ച്ചു.