ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചൊവ്വാഴ്ച ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഡല്‍ഹി എയിംസിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

ഇന്ന് ഉച്ചക്ക് ശേഷമാണ് രാഷ്ട്രപതിയെ എയിംസിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെയാണ് ബൈപാസ് നടത്തുക.

വെള്ളിയാഴ്ച രാവിലെ നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 75കാരനാണ് കോവിന്ദ്.