തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ ഒത്തുകളിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലെന്ന് കുമ്മനം രാജശേഖരന്. നേമത്ത് ബിജെപിയെ തോല്‍പ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ ഭാഗമാണെന്ന് കുമ്മനം ആരോപിച്ചു.
സിപിഎം അക്രമം അഴിച്ച് വിടുകയാണ്. സിപിഎം നേതാക്കള്‍ പറയുന്നത് പോലെ അല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. സിപിഎമ്മിന് ഫാസിസ്റ്റ് രീതിയാണ്. പരാജയ ഭീതിയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കുമ്മനം പറഞ്ഞു. ന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.