അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടു നാള്‍ മാത്രം ശേഷിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേോാണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തിരക്കിട്ട പ്രചാരണ പരിപാടികളില്‍.ഫ്ലോറിഡയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പ്രചാരണത്തിനെത്തിയും മിനസോഡയിലും വിസ്‌കോന്‍സെനിലും യോഗം നടത്തിയും ഡോണള്‍ഡ് ട്രംപും ജോ ബൈഡനും വാശിയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പോരാട്ടത്തിലാണ്.

റിപ്പബ്ലിക്കന്‍സിന് നിര്‍ണായകമായ പെന്‍സില്‍വേനിയയിലായിരുന്നു ട്രംപ് ശനിയാഴ്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത്തവണ ഇത് മൂന്നാം വട്ടമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ട്രംപ് ഇവിടെയെത്തുന്നത്.

അതേസമയം ലോക ജനസംഖ്യയുടെ മൂന്നു ശതമാനം പേരാണ് 2020 നവംബര്‍ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.