കു​ള​ത്തൂ​പ്പു​ഴ: ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പോക്സോ കേസ്​​ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വീണ്ടും പൊലീസ് പിടിയിലായി. കു​ള​ത്തൂ​പ്പു​ഴ മ​ഠ​ത്തി​ക്കോ​ണം അ​നീ​ഷ് ഭ​വ​നി​ല്‍ അ​ജി​ത് (22) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് വീണ്ടും അറസ്റ്റ് ചെയ്തത്.

ഒ​രു വ​ര്‍ഷം മു​മ്ബ് ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തി​ന് പോ​ക്സോ ചു​മ​ത്തി കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് അ​ജി​ത്തിനെ പി​ടി​കൂ​ടി​യിരുന്നു. മൂ​ന്നു​മാ​സം മു​മ്ബാ​ണ് ഇയാള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

വീ​ണ്ടും ഇ​തേ പെ​ണ്‍കു​ട്ടി​യെ ആ​ളി​ല്ലാ​ത്ത ബ​ന്ധു​വീ​ട്ടി​ലെ​ത്തി​ച്ച്‌​ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്​ സം​ബ​ന്ധി​ച്ച്‌ സ​മീ​പ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ര്‍ ന​ല്‍കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.