കൊല്ലം: കൊല്ലം രൂപതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടത് സര്‍ക്കാരിനെതിരെ കൊല്ലം രൂപത ഇടയലേഖനമിറക്കിയതിനു പിന്നാലെയാണിത്.
സഭയ്ക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോടാണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വര്‍ധനവിന് എതിരാണ്. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ മാത്രമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.
തനിക്കുള്ളത് തൊഴിലാളി താല്പര്യമാണ്. ഇ.എം.സി.സിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. തനിക്കെതിരെ സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുണ്ട്. പ്രമാണികള്‍ക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണം, മന്ത്രി ചൂണ്ടികാട്ടി.