തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരായ സജീവ് വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. സനല്‍ സിംഗ്, ഉണ്ണി, മഹേഷ് എന്നിവരെയാണ് തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സജീവിനെ തലയ്ക്കടിച്ച് കൊന്നെന്നാണ് കേസ്.
2008ല്‍ വെഞ്ഞാറമ്മൂട് സ്വദേശി സജീവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ ശിക്ഷിച്ചത്. സജീവിന്റെ സഹോദരന് സനോജുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സനോജിനെ ആക്രമിക്കാന്‍ എത്തിയ പ്രതികള്‍ സജീവിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ തെളിവുകളെല്ലാം പ്രതികള്‍ക്ക് എതിരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഉണ്ണിയും സനലും വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.