തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനാല്‍ രാഹുല്‍ ഗാന്ധി മലയാളി ആകാന്‍ ശ്രമിക്കുന്നുവെന്ന് വിജയന്‍ തോമസ്. ദയനീയ പരാജയം നേരിടേണ്ടി വരുമെന്നതിനാലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കാന്‍ വരാത്തതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേമം നിയോജക മണ്ഡലത്തിലെ വികസന രേഖ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു വിജയന്‍ തോമസ്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനാല്‍ രാഹുല്‍ ഗാന്ധി മലയാളി ആകാന്‍ ശ്രമിക്കുന്നു. നേമം മണ്ഡലത്തില്‍ വികസനം നടന്നിട്ടില്ല എന്നാണ് എല്‍ഡിഎഫും യുഡിഎഫും പറയുന്നത്. എന്നാല്‍ ഇടനിലിക്കാരില്ലാത്ത വികസനം ആണ് രാജഗോപാല്‍ നടത്തിയത്.

രണ്ട് വട്ടവും പരാജയപ്പെട്ട കോണ്‍ഗ്രസ് ഇക്കുറി നേമത്ത് മത്സരിക്കാന്‍ വന്നതു തന്നെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. ഇപ്പോള്‍ ന്യൂനപക്ഷ വികാരം ഇളക്കിവിട്ട് വോട്ട് തട്ടിയെടുക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മോദിയുടെ ധീരമായ നിലാപാടുകളാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.