ബസ് യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച്‌ കടന്ന പ്രതി പിടിയില്‍.കഴിഞ്ഞ ദിവസം തുറവൂരില്‍ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു മോഷണം. കോടംതുരുത്ത് മേമന വീട്ടില്‍ മാത്യു സോര്‍ട്ടറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുത്തിയതോട് സ്റ്റേഷന്‍ ഒാഫിസര്‍ എ.വി.സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു