ന്യൂഡല്‍ഹി: ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ര്‍​ബ​ന്‍ ചൗ​ധ​രി(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ശ്ചിം ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ലെ ജം​ദാ​ബാ​ജ് ബെ​നെ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ചൗ​ധ​രി​യും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് വീ​ട്ടി​ല്‍ നാ​ട​ന്‍ ബോം​ബ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. എന്നാല്‍ ഇയാള്‍ മരിച്ചതോടെ സ്ഫോ​ട​ന​വു​മാ​യി പാ​ര്‍​ട്ടി​ക്കു ബ​ന്ധ​മി​ല്ലെ​ന്നാ​ണു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. പാ​ണ്ഡ​ബേ​ശ്വ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണു സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ബോം​ബ് നി​ര്‍​മാ​ണ​ത്തി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജി​തേ​ന്ദ്ര തി​വാ​രി കു​റ്റ​പ്പെ​ടു​ത്തി.

ഇലക്ഷന് ബൂത്തുപിടിത്തം ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് സാധാരണ ബംഗാളില്‍ അരങ്ങേറുന്നത്. ജനങ്ങളെ ഭയപ്പെടുത്തി ബൂത്തുകളില്‍ എത്തിക്കാതിരിക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ കേന്ദ്ര സേനയാണ് ഇലക്ഷന്‍ ക്രമങ്ങളുടെ സുരക്ഷയ്ക്കായി ഉള്ളത്.