യു.എസില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 83,000ലേ​റെ​പ്പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് വി​വ​രം.രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,399,268 പേ​ര്‍ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 236,057 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 24 മ​ണി​ക്കൂ​റി​നി​ടെ 900 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

രാജ്യത്ത് 6,057,345 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​. 3,105,866 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ആ​രോ​ഗ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.നി​ല​വി​ല്‍ 144,101,294 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്.