ജറുസലേം : ഇന്ത്യയിലേക്കു വരുകയായിരുന്ന ഇസ്രായേല്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്​. താന്‍സനിയയില്‍നിന്ന്​ പുറപ്പെട്ട കപ്പലിനുനേരെയാണ്​ അറേബ്യന്‍ കടലില്‍ വെച്ച്‌​ ആക്രമണമുണ്ടായതെന്ന്​ ഇസ്രായേല്‍ ടി.വി ചാനല്‍ 12 റിപ്പോര്‍ട്ട്​ ചെയ്​തു.

തുറമുഖ നഗരമായ ഹൈഫ ആസ്ഥാനമായ എക്​സ്​.ടി മാനേജ്​മെന്‍റിന്റെ ഉടമസ്ഥതയിലുള്ളതാണ്​ കപ്പല്‍. അതേസമയം, സംഭവം സംബന്ധിച്ച്‌​ അന്വേഷണം നടത്തിവരുകയാണെന്ന്​ ഇസ്രായേല്‍ വിദേശകാര്യ മ​ന്ത്രാലയം അറിയിച്ചു.