തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ടവോട്ടുള്ളവരെ വിലക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.
വോട്ട് ചെയ്യാന്‍ ഇരട്ട വോട്ട് ഉള്ളവരെ അനുവദിക്കരുതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കോടതി ഗുരുതരമായ സംഭവത്തില്‍ ഇടപെടണമെന്നും പ്രോസിക്യൂഷന് നടപടി ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേണമെന്നുമാണ് ഹര്‍ജിയില്‍ ആവഷ്യപ്പെട്ടിരിക്കുന്നത്.
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ നിയമ തടസങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉള്ളതിനാല്‍ ആണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് അഞ്ചുവട്ടം കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.