തിരുവനന്തപുരം : ക്ഷേത്ര ദര്‍ശനം നടത്തി ദേവസ്വം മന്ത്രിയും കഴക്കൂട്ടം സിപിഎം സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയം പ്രതിപക്ഷവും ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആളികത്തിക്കുമ്ബോഴാണ് മന്ത്രിയുടെ ക്ഷേത്ര ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ശ്രീകാര്യം കരുമ്ബുകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഇന്നലെ രാവിലെയാണ് പ്രചാരണത്തിനിടെ മന്ത്രി ദര്‍ശനം നടത്തിയത്. ഇതോടെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയത് വിവാദമായിരുന്നു. ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ കടകംപള്ളിക്ക് ജാഗ്രത കുറവുണ്ടായി എന്നായിരുന്നു സിപിഎം വിലയിരുത്തല്‍.