ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ ശിവകണ്ണനെയാണ് പെണ്‍കുട്ടിയുടെ മാതാപിതാകളുടെ പരാതിയില്‍ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അയല്‍വാസിയായ പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ശിവകണ്ണനെ കൊവിഡ് പരിശോധനയ്ക്കശേഷം കോടതിയില്‍ ഹാജരാക്കും.