വാകത്താനം പഞ്ചായത്തിലെ ഞാലിയാകുഴി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് LDF ൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിനുള്ളിൽ കുറച്ച് ആളുകൾ കൂടിയിരിക്കുന്നത് ഹരിയുടെ ശ്രദ്ധയിൽപ്പെട്ടത്.സ്വതസിദ്ധമായ നിറഞ്ഞ പുഞ്ചിരിയുമായി ഹരി എൽ.ഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഓഫീസിലേക്ക്, ഓഫീസിലിരുന്നവരുടെ അമ്പരപ്പ് NDA സ്ഥാനാർത്ഥിയുടെ വിനയപൂർവ്വമായ ഇടപഴകലിൽ സൗഹൃദത്തിന് വഴിമാറി. തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ട് എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ച് മറ്റ് വ്യാപാര സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലേക്ക്.
ചാറ്റൽ മഴയെ വകവയ്ക്കാതെ BJP പഞ്ചായത്ത് പ്രസിഡണ്ട് സജു തോമസ് ,ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി ജോസ് മോൻ.വൈ, ഓ.ബി.സി.മോർച്ച മുൻ ജില്ല സെക്രട്ടറി അനിൽകുമാർ മുള്ളനളയ്ക്കൽ ,ശാന്തമ്മ കേശവൻ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ആവേശത്തോടെ എൻ.ഹരിയ്ക്ക് ഒപ്പം പ്രചരണത്തിൽ പങ്കെടുത്തു.