ബിഗ് ബോസിലെ സൂര്യയുടെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ളത് കള്ളപ്രേമം ആണെന്നും ഗെയിമിനുവേണ്ടിയുള്ള ഒരു ഉപാധിയാണെന്നും ഹൗസിനകത്തും പുറത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മണിക്കുട്ടനെ ഇഷ്ടമാണെന്ന് സൂര്യ ആവര്‍ത്തിക്കുന്നുണ്ട്. തനിക്കായി നല്‍കിയ പ്രണയകവിതയ്ക്ക് ഇനിയും മറുപടി നല്‍കിയില്ലെങ്കില്‍ അത് തെറ്റാണെന്ന് മണിക്കുട്ടനും വ്യക്തമാക്കി. ഇതോടെ, മണിയും സൂര്യയുടെ പ്രണയം മനസിലാക്കി തിരിച്ച്‌ പ്രേമിക്കുകയാണോയെന്ന് ചോദിക്കുകയാണ് മറ്റ് മത്സരാര്‍ത്ഥികള്‍. അങ്ങനെയെങ്കില്‍ സൂര്യയും മണിയും ചേരുമ്ബോള്‍ ഇനി ഇവര്‍ സൂര്യമണി ആകുമെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്.

നൃത്തം മാത്രമല്ല മനോഹരമായി കവിതകള്‍ എഴുതാനും കഴിയുമെന്ന് സൂര്യ തെളിയിക്കുകയായിരുന്നു. അടുത്തിടെ മണിക്കുട്ടന് മനോഹരമായൊരു കവിത എഴുതി നല്‍കിയിരുന്നു താരം. മണിക്കുട്ടനെ മുന്‍പേ അറിയാമെന്നും അന്നേ ഇഷ്ടമുണ്ടായിരുന്നുവെന്നും സൂര്യ പറഞ്ഞതാണ് ഇവരുടെ ‘പ്രണയകഥ’യുടെ തുടക്കം. ഏതായാലും വരും ദിവസങ്ങളില്‍ നിരവധി ഗെയിം പ്ളാനുകള്‍ കൊണ്ട് നിറയുന്ന ബിഗ് ബോസ് ഹൗസിനെ നമുക്ക് കാണാം.