തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രാ​യ സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​രാ​തി​ക്കാ​രി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്നും അ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക്ലി​ഫ് ഹൗ​സി​ല്‍ ക​ണ്ട ദി​വ​സ​മ​ല്ല പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. 2012 സെ​പ്റ്റം​ബ​ര്‍ 19നാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ണ്ട​ത്. ഓ​ഗ​സ്റ്റ് 19ന് ​അ​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.