ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ പേര് ദക്ഷിണ പ്രദേശ് എന്ന് മാറ്റുമെന്ന് വ്യാജ പ്രാചരണം.
തമിഴ്നാട്ടില്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
നീക്കത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാടിന്റെ പേര് മാറ്റാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധ പോസ്റ്റുകളുടെ ഉള്ളടക്കം.
എന്നാല്‍ വാര്‍ത്ത തള്ളി ബിജെപി വാക്താവ് നാരായണന് തിരുപ്പതി രംഗത്തെത്തി. ഇത്തരത്തിലൊരു പ്രചാരണം വ്യാജമാണെന്നാണ് നാരായണന് തിരുപ്പതിയുടെ പ്രതികരണം.