റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥലങ്ങളിലായി തൊഴിലെടുക്കുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ നിര്‍ബന്ധമാക്കി. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്.

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണിപ്പോള്‍ .ഇത് തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത് . പൊതു തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതാണ് സൗദി ഉത്തരവ്.