ഖത്തറില്‍ നവംബര്‍ മാസം എണ്ണവില കുറയും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അഞ്ച് ഖത്തര്‍ ദിര്‍ഹം വീതമാണ് കുറയുക.ഒക്ടോബറിനെ അപേക്ഷിച്ച്‌ നേരിയ കുറവ് വരുത്തിയാണ് ഖത്തര്‍ പെട്രോളിയം നവംബര്‍ മാസത്തിലെ എണ്ണ വില പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതനുസരിച്ച്‌ പ്രീമിയം പെട്രോള്‍, സൂപ്പര്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അഞ്ച് ഖത്തര്‍ ദിര്‍ഹം വില കുറയും. ഒക്ടോബറില്‍ ഒരു റിയാല്‍ 25 ദിര്‍ഹമായിരുന്നു പ്രീമിയം പെട്രോള്‍ ലിറ്ററിന്‍റെ നിരക്കെങ്കില്‍ നവംബറിലത് ഒരു റിയാല്‍ 20 ദിര്‍ഹം ആകും. ഒക്ടോബറില്‍ ഒരു റിയാല്‍ 30 ദിര്‍ഹം ഉണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് ഒരു റിയാല്‍ 25 ദിര്‍ഹമാണ് പുതിയ വില.