തൊ​ടു​പു​ഴ: ഭൂ​പ്ര​ശ്ന​ങ്ങ​ളു​യ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ഇ​ടു​ക്കി​യി​ല്‍ നാളെ ഹ​ര്‍​ത്താ​ല്‍. യു​ഡി​എ​ഫ് നടത്തുന്ന ഹര്‍ത്താല്‍ ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സര്‍വ്വകക്ഷിയോഗ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ്.

എന്നാല്‍ ഈ ഹര്‍ത്താല്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം നടത്തുന്നതാണെന്നാണ് എല്‍ഡിഎഫ് അറിയിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത് കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാനെന്ന പേരിലാണ്.

1500 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുവയ്ക്കാനും, കൃഷിക്കും മാത്രമേ 1964ല്‍ പട്ടയമനുവദിച്ച ഭൂമിയില്‍ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. ഡിസംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഉത്തരവ് ഇടുക്കിയില്‍ മാത്രമായി നടപ്പാക്കാനാവില്ലെന്നും കേരളത്തിന് മൊത്തത്തില്‍ ബാധകമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് ഇതുവരെയായി നടക്കാത്തതിനാല്‍ ആണ് നാളെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍..