കൊച്ചി:  അരി, ആട്ട തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളെ പോഷകസമൃദ്ധമാക്കുന്നതിനു ധാതുക്കളും വിറ്റാമിനുകളും ചേര്‍ത്തുപരിപോഷമാക്കിയ പവര്‍മിക്‌സുകള്‍  ന്യൂശക്തി ബ്രാന്‍ഡില്‍ ഡിഎസ്എം ഇന്ത്യ കേരളത്തില്‍ പുറത്തിറക്കും.

രാജ്യമൊട്ടാകെ ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഇതു ലഭ്യമാക്കുന്നത്.ആദ്യമായി 2019ല്‍ തമിഴ്നാട്ടിലാണ് ഡിസിഎം ഇന്ത്യ  ന്യൂശക്തി ബ്രാന്‍ഡില്‍ പരിപോഷക ഭക്ഷ്യോത്പന്നങ്ങള്‍ അവതരിപ്പിച്ചത്. സാധാരണ അരി, ആട്ട, പാനിയങ്ങള്‍ (മൂന്നു രുചികളില്‍) എന്നിവയുടെ പോഷകഗുണം വര്‍ധിപ്പിക്കുന്നതിനുള്ള പവര്‍മിക്‌സുകളാണ്കമ്പനി വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

സാധാരണ അരിയില്‍  പവര്‍മിക്‌സ് ചേര്‍ക്കുമ്പോളല്‍ വിറ്റാമിന്‍ബി6, ബി 12, ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്എന്നിവയില്‍ 400 ശതമാനത്തോളം സമ്പുഷ്ടമാകുന്നു. ആട്ടയില്‍ ഇതു 100 ശതമാനം വര്‍ധന കാണിക്കുന്നു. നൂറു ശതമാനവുംജൈവമായിട്ടാണ് പവര്‍മിക്‌സ് നിര്‍മിക്കുന്നത്.

250 ഗ്രാം പായ്ക്കിലാണ് പവര്‍മിക്‌സ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് 25 കിലോഗ്രാം സാധാരണ അരിയില്‍ ഉപയോഗിക്കാം.പത്തു കിലലോഗ്രാം ആട്ടയ്ക്ക് ഉപയോഗിക്കുന്ന വിധത്തില്‍ 100 ഗ്രാം പായ്ക്കറ്റിലാണ് ആട്ട പവര്‍മിക്‌സ് ലഭ്യമാക്കിയിട്ടുള്ളത്.അരിയുടെ പവര്‍മിക്‌സ് 250 ഗ്രാമിന് 250 രൂപയും ആട്ട പവര്‍മിക്‌സ് 100 ഗ്രാമിന് 100 രൂപയുമാണ് വില. പാനീയങ്ങളില്‍ഉപയോഗിക്കുന്ന മിക്‌സ് മിയില്‍ 12 വിറ്റാമിനുകളും അഞ്ചു ധാതുക്കളും അടങ്ങിയിരിക്കുന്നു.  പത്തു ചെറുപായ്ക്കറ്റുകള്‍ അടങ്ങിയപായ്ക്കറ്റിന് 100 രൂപയാണ് വില.

കേരളത്തിലെയും തമിഴ്‌നാട്ടിലേടും ചില്ലറ പലചരക്ക് സ്ഥാപനങ്ങള്‍, റീട്ടെയില്‍ ചെയിനുകള്‍ തുടങ്ങിയവയ്ക്കു പുറമേആമസോണ്‍ ബിഗ് ബാസ്‌കറ്റ് തുടങ്ങിയ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

കേരളത്തിലെ ഭക്ഷ്യോത്പന്നങ്ങളിലെ പോഷമൂല്യ വിടവു നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂശക്തി ഉത്പന്നങ്ങള്‍എത്തിക്കുന്നതെന്ന് ഡിഎസ്എം ഇന്ത്യ ബിസിനസ് ഡയറക്ടര്‍, പ്രൊജറ്റ് എംഎഎന്‍ഡിഐ അമിത് ബോസ് പറഞ്ഞു.  ഭക്ഷണത്തിന്റെരുചി, ഗന്ധം, രൂപഭാവം എന്നിവയിലും   ഭക്ഷണരീതിയിലും മാറ്റം വരുത്താതെ ഈ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മപോഷകങ്ങള്‍ ആളുകളെ ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നപോഷകങ്ങള്‍  ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുവെന്നും അതുവഴി പോഷാകാഹരവിടവ് നികത്തുന്നുവെന്നും അമിത് ബോസ്ചൂണ്ടിക്കാട്ടി. വരും മാസങ്ങളില്‍ കമ്പനി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍  ഉദ്ദേശിക്കുന്നതായും അമിത് അറിയിച്ചു.

ഇന്ത്യയില്‍ രണ്ടും നേരം ആഹാരമായി ഉപയോഗിക്കുന്നത് അരിയും ഗോതമ്പുമാണ്. അതുകൊണ്ടുതന്നെ  പവര്‍മികസ്വഴി പോഷകം മെച്ചപ്പെടുത്താനായി ന്യൂശക്തി തെരഞ്ഞെടുത്തത് ഈ രണ്ടു  ഉത്പന്നങ്ങളുമാണ്.