സ​ര്‍​ക്കാ​ര്‍ അ​മ്ബ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇടപെടാന്‍ പാടില്ലെന്ന് അമിത് ഷാ. കൊ​ല്ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ സംസ്ഥാനത്ത് താമര വിരിയിക്കണമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ അഭ്യര്‍ത്ഥിച്ചു.

ജ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നേ​യും യു​ഡി​എ​ഫി​നേ​യും ഉ​പേ​ക്ഷി​ക്ക​ണമെന്നും കേ​ര​ള​ത്തെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്കി ഇ​രു​മു​ന്ന​ണി​ക​ളും ചേ​ര്‍​ന്ന് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സോ​ളാ​ര്‍ അ​ഴി​മ​തി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്ബോ​ള്‍ ഉണ്ടായെന്നും , ക​മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​ര്‍ വ​രു​മ്ബോ​ള്‍ ഡോ​ള​ര്‍ അ​ഴി​മ​തി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​കു​റ്റാ​രോ​പി​ത മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ഇ​റ​ങ്ങി​യി​ല്ലേ.., പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​യ​റ്റി​യി​ല്ലേ..? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍ അദ്ദേഹം മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ച്ചു.