മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

മത്സരിക്കാന്‍ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ തയ്യാറായിരുന്നു. മത്സരിക്കുകയും ചെയ്യും, മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് തന്റെ ജീവനും ജീവിതവുമാണ്.

കോണ്‍ഗ്രസിനായി ജീവിതം ഇന്‍വെസ്റ്റ് ചെയ്തയാളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍ക്കുന്ന കാലം വരെ മറ്റൊരു ആലോചനയില്ലെന്നും കഥകള്‍ ചമക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് പിന്നീട് കെ. സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു.