മലയാള സിനിമയിലൂടെയാണ് അമല പോള്‍ അഭിനയത്തിലേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങി നില്‍ക്കുകയാണ് താരം. തെന്നിന്ത്യയിലെ സൂപ്പര്‍ നായിക അമല പോള്‍ സജീവമായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പുത്തന്‍ വിശേഷങ്ങള്‍ അറിയിക്കാറുണ്ട് .

യാത്രകളെ ഒരുപാട് പ്രണയിക്കുന്ന നടികൂടിയാണ് അമല. അതുകൊണ്ട് തന്നെ പലപ്പോഴും അമലയുടെ യാത്രകളുടെ ഓര്‍മകളും എല്ലാം വിശേഷങ്ങള്‍ ആകാറുണ്ട്. ഇതിന്റെ എല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അമല പങ്കുവയ്ക്കാറുണ്ട്. എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

നവരാത്രിയെ പറ്റിയുള്ള കുറിപ്പ് പങ്കുവച്ച്‌ അമല കാഴ്ച്ചക്കാരുടെയും മനം തണുപ്പിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മേഘങ്ങള‍ിലേക്ക് നോക്കി നില്‍ക്കുന്ന പോസിലുള്ള ഫോട്ടാകളാണ് ഇത്. ചിത്രം പങ്കുവച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ വൈറലാകുകയും അതിനെല്ലാം അഭിപ്രായങ്ങളുമായി ആരാധകര്‍ എത്തുകയുമുണ്ടായി.