തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ദിവസത്തെ ഇടവേള നല്കി കുമ്മനം രാജശേഖരന് ഇന്നലെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുതു. ചെങ്കോട്ടുപോത്തന് കോട് ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരു സമാധിയില്‍ ആദരവ് അര്‍പ്പിച്ചു. സ്വാമി സത്യാനന്ദ സരസ്വതിയുടെ സ്ഥാപിച്ച ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമമാണ് ആദ്യം സന്ദര്‍ശിച്ചത്. ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സര്വസതിയിടെ ആശീര്‍വാദം തേടി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി കരുണാഗുരി സമാധിയില്‍ അര്‍ച്ചന നടത്തി
ശിവഗിരിയിലെത്തി ശ്രാനാരായണഗുരുസമാധിയില് പ്രാര്‍ത്ഥിച്ചു. ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുമായി ചര്‍ച്ച നടത്തി. ചവറ പത്മനയില്‍ ചട്ടമ്ബിസ്വാമി സമാധി സ്ഥലത്തും കുമ്ബളത്ത് ശങ്കുണ്ണിപിള്ള സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം വള്ളിക്കാവില്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.