നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മീഡിയവണ്‍ പ്രീ പോള്‍ അഭിപ്രായ സര്‍വേ ഫലം പുറത്ത്.

സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും പ്രതികരിച്ചത് ബി.ജെ.പിയെ നേരിടാന്‍ മികച്ച മുന്നണി എല്‍.ഡി.എഫ് എന്നാണ്. 35 ശതമാനം പിന്തുണ മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്. അഞ്ചു ശതമാനം പേര്‍ പ്രതികരിച്ചില്ല.

ഇതിന് പുറമെ, ബി.ജെ.പിയെ നേരിടാനുള്ള ശേഷി എല്‍.ഡി.എഫിനാണെന്ന് ഹിന്ദുക്കളിലെ 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ യു.ഡി.എഫാണ് ഇക്കാര്യത്തില്‍ മികച്ചത് എന്നാണ് 49 ശതമാനം മുസ്‌ലിംകള്‍ അഭിപ്രായപ്പെട്ടത്. 47 ശമതാനം മുസ്‌ലിംകള്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ 56 ശമതാനം പേര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. 39 ശതമാനം പേര്‍ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.

ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. ഉണ്ടെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 27 ശതമാനം പേര്‍ പ്രതികരിച്ചില്ല.