പത്തനംതിട്ട : പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ അടിപിടി. എആർ ക്യാമ്പിലാണ് ഏറ്റുമുട്ടൽ നടന്നത്. മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്.ഐ ജയകുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതാണ് അടിപിടിയ്ക്ക് വഴിതെളിച്ചത്.

സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി. ഇതിന് മുൻപും ക്യാമ്പിൽ പോലീസുകാർ തമ്മിൽ അടിപിടിയുണ്ടായിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് എസ്.‌ഐ ജയകുമാർ നേരത്തെ തല്ലു കേസിൽ നടപടി നേരിട്ടിട്ടുള്ളയാളാണ്.