പൂനെ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു റെക്കോഡ് കൂടി. സ്വന്തം മണ്ണിലെ രാജ്യാന്തര മത്സരങ്ങളില്‍ അതിവേഗം പതിനായിരം റണ്‍്‌സ് കുറിക്കുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് കോഹ്‌ലിക്ക്് ഈ റെക്കോഡ് സ്വന്തമായത്്. 195 ഇന്നിങ്‌സിലാണ് ഈ നേട്ടം കൈവരിച്ചത്.

ഓസീസ് മുന്‍ നായകന്‍ റിക്കിപോണ്ടിംഗിന്റെ റെക്കോഡാണ് ഇതോടെ വഴിമാറിയത്. പോണ്ടിംഗ് സ്വന്തം മണ്ണില്‍ 219 ഇന്നിങ്‌സുകളില്‍ നിന്നാണ് പതിനായിരം രാജ്യാന്തര റണ്‍സ് തികച്ചത്.

ഇന്ത്യന്‍ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മൂന്നാമത്. സച്ചിന്‍ 223 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്്. ശ്രീലങ്കയുടെ മഹേള ജയവര്‍ധന, കുമാര്‍ സംഗക്കാര എന്നിവരും ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസുമാണ് സ്വന്തം മണ്ണില്‍ പതിനായിരം രാജ്യാന്തര റണ്‍സ് കുറിച്ച മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അറുപത് പന്തില്‍ 56 റണ്‍സ് നേടിയതോടെ കോഹ് ലിക്ക് സ്വന്തം മണ്ണില്‍ പതിനായിരത്തിരണ്ട് രാജ്യാന്തര റണ്‍സായി.