ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ അതിക്രമം നടത്തിയെന്ന കേസില്‍ ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡല്‍ഹി സെഷന്‍സ് കോടതി ശരിവച്ചു.
2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെ വിധിച്ചു.
2016 സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതില് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് പ്രോസിക്യൂഷന് വാദം. സോംനാഥ് ഭാരതിക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.