പാട്ന: ആദ്യമായി സ്വന്തമാക്കിയ കാറിന്റെ രൂപത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശി ഇന്തസാര് ആലം. മഹീന്ദ്ര സ്കോര്‍പിയോയുടെ അതേ രൂപത്തിലാണ് ഇന്തസാര് വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇപ്പോഴിതാ മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയും വീട്ടുടമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
”മേല്‍ക്കൂരയ്ക്കു മുകളിലെ സ്കോര്‍പിയോ, വീട്ടുടമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. ആദ്യത്തെ കാറിനോടുള്ള അദ്ദേഹത്തിന്റെ വാത്സല്യത്തെ സല്യൂട്ട് ചെയ്യുന്നു, മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. യഥാര്‍ഥ വണ്ടിയിലെ നമ്ബര്‍ പ്ലേറ്റ് സഹിതമാണ് ഇന്തസാര് വാട്ടര്‍ ടാങ്ക് നിര്‍മിച്ചത്. 2.5 ലക്ഷം രൂപയാണ് ചെലവ്.

ആഗ്ര യാത്രയ്ക്കിടെ ഇത്തരത്തിലൊരു ഡിസൈന്‍ കണ്ട് ഭാര്യയാണ് ഇന്തസാറിനോട് ഈ ആശയം പറഞ്ഞത്. ആഗ്രയില്‍ നിന്നു പണിക്കാരെ വരുത്തിയാണ് ഇയാള്‍ വാഹനത്തിന്റെ രൂപത്തില്‍ വാട്ടര്‍ ടാങ്ക് പണിതത്.