പൂനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് രണ്ട് റണ്‍സിന് സെഞ്ചുറി നഷ്ടമായി. 106 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്സും ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നു. ബെന്‍ സ്റ്റോക്സിന്റെ ഷോര്‍ട്ട് ബോളാണ് ഇടം കയ്യന്‍ ബാറ്റ്സ്മാനെ കുടുക്കിയത്. സ്കോര്‍ 64ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് എത്തിയ നായകന് വിരാട് കോഹ്ലിയും ധാവാനും ചേര്‍ന്ന് മികച്ച രീതിയില്‍ ബാറ്റുവീശി. 60 പന്തില്‍ 56 റണ്‍സെടുത്ത കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത് മാര്‍ക്ക് വുഡാണ്. ആറ് ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ധവാന്-കോഹ്ലി സഖ്യം 105 റണ്‍സ് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ഇയോണ്‍ മോര്ഗന് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബാരിസ്റ്റോ, ഇയോണ്‍ മോര്ഗന്, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, സാം ബില്ലിങ്സ്, മൊയിന്‍ അലി, സാം കറണ്‍, ടോം കറണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്