കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും തുടര്നടികള് സ്റ്റേ ചെണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.
എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ഹര്ജിക്കാരന്. എന്‍ഫോഴ്സ്മെന്റ് പ്രോസിക്യൂട്ടര്‍ വഴിയല്ലാതെ സ്വകാര്യ അഭിഭാഷകന് മുഖേനയാണ്
ഹര്‍ജി സമര്‍പ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണം സര്‍ക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് കേസെന്നും കള്ളക്കടത്തില പ്രതിയും മുഖ്യ സൂത്രധാരനായ ശിവശങ്കറിന്റെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.