ഗോളടിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ഇന്നലെ അലവേസിനെതിരെ നേടിയ ഗോള്‍ ലൂയിസ് സുവാരസിന്റെ കരിയറിലെ 500മത്തെ ഗോളായിരുന്നു.

മത്സരത്തിന്റെ 54ആം മിനുട്ടില്‍ കീറന്‍ ട്രിപ്പിയറിന്റെ ക്രോസില്‍ നിന്നാണ് സുവാരസ് തന്റെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള 500മത്തെ ഗോള്‍ നേടിയത്. 500 ഗോളുകള്‍ സ്വന്തമാക്കുന്ന ആദ്യ ഉറുഗ്വ താരം കൂടിയാണ് സുവാരസ്

ഈ സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സലോണയില്‍ നിന്ന് അത്ലറ്റികോ മാഡ്രിഡില്‍ എത്തിയ ലൂയിസ് സുവാരസ് മികച്ച ഫോമിലാണ്. ലാ ലീഗ സീസണില്‍ ഇതുവരെ 19 ഗോളുകള്‍ സുവാരസ് നേടിയിട്ടുണ്ട്. 21 ഗോളുകള്‍ നേടിയ ലയണല്‍ മെസ്സി മാത്രമാണ് സുവാരസിന് മുന്‍പിലുള്ളത്.