തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയെ ന്യായീകരിച്ച്‌ രംഗത്തെത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍റെ സല്‍പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്‍റെ ഈ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. എന്നാല്‍ പരാമര്‍ശത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നു വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ കടുത്ത ആരോപണങ്ങളിലേക്ക് കടക്കുകയും ചെയ്തു.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ്ഗോപിയും കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന കഴക്കൂട്ടത്ത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്പോരും തുടരുന്നു.