കൊച്ചി: സംസ്ഥാന ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കി ഇഡിയുടെ പുതിയ നീക്കം. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് പിന്നില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.